ആഗസ്ത് : 23 ന് ദുബായ് ഗള്‍ഫ് മോഡല്‍ സ്കൂളില്‍ നടക്കുന്ന ദല സാഹിത്യോത്സവത്തെ കുറിച്ച് മുഖ്യാതിഥിയായ ശ്രീ. കെ. ഇ.എന്‍ കുഞ്ഞഹമ്മദ്
'ആശയങ്ങള്‍ പൂഴ്ത്തി വെക്കാനുള്ളതല്ല. അത് ചിലവഴിക്കാനുള്ളതാണ്' അത്
കൊണ്ട് തന്നെ സംവാദത്തില്‍ വെച്ചാണ് ഒരു ജനതയുടെ ശക്തിയും സൗന്ദര്യവും
സാക്ഷാത്കരിക്കപ്പെടുന്നത്. പ്രവസികള്‍ക്കിടയിലെ സാംസ്കാരികസംഘടനയില്‍
പ്രശസ്തമായ 'ദല' യുടെ നേതൃത്വത്തില്‍ നടക്കുന്ന സാഹിത്യ സംവാദം ഇത്തരമൊരു
പശ്ചാത്തലത്തിലാണ് അത്യന്തം പ്രസക്തമാകുന്നത്. ഇനിയും ചിതലെടുത്തു തീരാത്ത
മനുഷ്യര്‍ സാംസ്കാരിക രംഗത്ത് നിര്‍വഹിക്കുന്ന സര്‍ഗ്ഗാത്മക
ചെറുത്തുനില്‍പെന്ന നിലയില്‍ അത് അടയാളപ്പെടുത്തുക തന്നെ ചെയ്യും. ഇടിയും
മിന്നലും ഇല്ലാതെ മഴ മാത്രം മതി എന്നു കരുതുന്നവരെ
അസ്വസ്ഥപ്പെടുത്തിക്കൊണ്ട് സംവാദങ്ങള്‍ തുടരുക തന്നെ ചെയ്യും.
- കെ.ഇ. എന്‍ കുഞ്ഞഹമ്മദ്.
No comments:
Post a Comment